രണ്ട് സ്പിന്നര്‍മാര്‍ വന്നാല്‍ ഇംഗ്ലണ്ട് അടിച്ചുപറത്തും, ബാറ്റിങ് ഡെപ്ത് കൂട്ടും, ഹര്‍ഷലിന് സാധ്യത; വന്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

ബുധന്‍, 9 നവം‌ബര്‍ 2022 (14:43 IST)
ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ഇന്ത്യന്‍ ക്യാംപ്. സെമി ഫൈനലില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിയായിരിക്കാം ഇന്ത്യ ഇറങ്ങുകയെന്നാണ് പുറത്തുവരുന്ന വിവരം. ബാറ്റിങ് ഡെപ്ത് കൂട്ടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനുവേണ്ടി ഒരു സ്പിന്നര്‍ ഓപ്ഷന്‍ മാത്രമായി ഇന്ത്യ ഇറങ്ങിയേക്കും. ഹര്‍ഷല്‍ പട്ടേല്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാനും സാധ്യതയുണ്ട്. 
 
സാധ്യത ഇലവന്‍: കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ബുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍