നിർണായക മത്സരം: മോശം ഫോം, ന്യൂസിലൻഡിനെതിരെ ബാബർ ഓപ്പണർ സ്ഥാനം ഉപേക്ഷിച്ചേക്കും

ബുധന്‍, 9 നവം‌ബര്‍ 2022 (12:46 IST)
ടി20 ലോകകപ്പിലെ ആദ്യ സെമി പോരാട്ടത്തിൽ പാകിസ്ഥാൻ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30നാണ് മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാരായ ന്യൂസിലൻഡ് മികച്ച പ്രകടനമാണ് ടൂർണമെൻ്റിൽ കാഴ്ചെവെയ്യ്ക്കുന്നത്. അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നെതർലൻഡ്സ് നേടിയ വിജയത്തിൻ്റെ ബലത്തിലാണ് പാകിസ്ഥാൻ്റെ സെമി പ്രവേശനം.
 
ഓപ്പണിങ്ങിൽ നായകൻ ബാബർ അസമിൻ്റെ ഫോമാണ് സെമി പോരാട്ടത്തിൽ പാകിസ്ഥാനെ വലയ്ക്കുന്നത്. ടി20 ലോകകപ്പിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്നും വെറും 39 റൺസാണ് ബാബർ ഇതുവരെ നേടിയത്. ബാബറിന് പകരം ഫോമിലുള്ള മുഹമ്മദ് ഹാരിസ് ഓപ്പൺ ചെയ്യണം എന്ന ആവശ്യം ശക്തമാണ്. മറ്റൊരു ഓപ്പണറായ മുഹമ്മദ് റിസ്‌വാനും തിളങ്ങാത്ത സാഹചര്യത്തിൽ ബാബർ ബാറ്റിങ്ങിൽ താഴെയിറങ്ങിയേക്കുമെന്നാണ് സൂചന.
 
അതേസമയം 1992ൽ കിരീടം നേടിയതിൻ്റെ ഓർമയിലാണ് പാക് ആരാധകർ. അന്ന് സെമിയിൽ നാലാം സ്ഥാനക്കാരായാണ് പാകിസ്ഥാൻ യോഗ്യത നേടിയത്. സെമിയിൽ ന്യൂസിലൻഡിനെയും ഫൈനലിൽ ഇംഗ്ലണ്ടിനെയും 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍