ഇന്ത്യ- പാക് ഫൈനലിന് കാത്തിരിക്കേണ്ട, സാധ്യമായതെല്ലാം ചെയ്ത് മുടക്കുമെന്ന് ബട്ട്‌ലർ

ബുധന്‍, 9 നവം‌ബര്‍ 2022 (14:26 IST)
ടി20 ലോകകപ്പിൻ്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ താത്പര്യമില്ലെന്ന് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലർ. സാധ്യമായതെല്ലാം ചെയ്ത് അത്തരമൊരു ഏറ്റുമുട്ടൽ ഒഴിവാക്കുമെന്ന് ബട്ട്‌ലർ പറഞ്ഞു.
 
ടി20 ലോകകപ്പിൻ്റെ ആദ്യ സെമിയിൽ ഇന്ന് പാകിസ്ഥാൻ ന്യൂസിലൻഡിനെയും രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെയുമാണ് നേരിടുന്നത്. ഇന്ത്യ - പാക് ഫൈനൽ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സാധ്യമായതെല്ലാം ചെയ്ത് അത് സംഭവിക്കുന്നില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും. ഇന്ത്യ ശക്തരായ ടീമാണ്. വിസ്മയിപ്പിക്കുന്ന കളിക്കാർ ഇന്ത്യൻ നിരയിലുണ്ട്. ടൂർണമെൻ്റിലെ തന്നെ മികച്ച ബാറ്ററായ സൂര്യകുമാർ യാദവ്, ഭുവനേശ്വർ കുമാർ എന്നിവർ വെല്ലുവിളിയാകും.എങ്കിലും ഇന്ത്യയെ പരാജയപ്പെടുത്തും. ബട്ട്‌ലർ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍