ഇന്ത്യക്ക് ഇന്ന് മുതല്‍ പുതിയ ചീഫ് ജസ്റ്റിസ്; ഡി.വൈ.ചന്ദ്രചൂഡ് അധികാരത്തിലേക്ക്

ബുധന്‍, 9 നവം‌ബര്‍ 2022 (09:06 IST)
ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡ് (ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്) ഇന്ന് സ്ഥാനമേല്‍ക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് ചുമതലയേല്‍ക്കുക. അടുത്ത രണ്ട് വര്‍ഷത്തേക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കസേരയില്‍ ചന്ദ്രചൂഡ് ഉണ്ടാകും. 2024 നവംബര്‍ 24 നാണ് ഡി.വൈ.ചന്ദ്രചൂഡ് വിരമിക്കുക. 
 
സുപ്രധാനമായ പല വിധികളും പുറപ്പടുവിച്ച ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു ഡി.വൈ.ചന്ദ്രചൂഢ്. സ്വകാര്യത പൗരന്റെ മൗലികാവകാശം ആണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി എഴുതിയത് ജസ്റ്റിസ് ചന്ദ്രചൂഢ് ആയിരുന്നു. അയോധ്യ കേസ്, ശബരിമല യുവതി പ്രവേശന കേസ് തുടങ്ങിയ വിധികള്‍ പ്രസ്താവിച്ച ബെഞ്ചില്‍ അംഗമായിരുന്നു. ആധാര്‍ ഭരണഘടനാപരമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് അദ്ദേഹം എഴുതിയ ഭിന്നവിധിയും ശ്രദ്ധേയമായിരുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍