ഇത് കല്യാണസീസൺ, നവംബർ 14 മുതൽ ഡിസംബർ 14 വരെ രാജ്യത്ത് 32 ലക്ഷം വിവാഹങ്ങളെന്ന് കണക്കുകൾ

ചൊവ്വ, 8 നവം‌ബര്‍ 2022 (17:16 IST)
നവംബർ 12നും ഡിസംബറിനും മധ്യേയുള്ള വിവാഹസീസണിൽ രാജ്യത്ത് നടക്കുക 32 ലക്ഷം വിവാഹങ്ങളെന്ന് കണക്കുകൾ. 3.75 ലക്ഷം കോടി രൂപയോളം ഈ കാലയളവിൽ ചിലവാക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.സിയാറ്റ് റിസർച്ച് ആന്റ് ട്രേഡിംഗ് ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
 
സിയാറ്റിൻ്റെ കണക്ക് പ്രകാരം 5 ലക്ഷം വിവാഹങ്ങളുടെ ചിലവ് 3 ലക്ഷം വീതവും 10 ലക്ഷം വിവാഹങ്ങളുടേത് 5 ലക്ഷം വീതവും 5 ലക്ഷം വിവാഹങ്ങളുടെ ചിലവ് 25 ലക്ഷം വീതവുമാണ്. 50,000 വിവാഹങ്ങളുടെ ചിലവ് 50 ലക്ഷത്തിന് മുകളിലാകുമെന്നും കണക്കുകൾ പറയുന്നു. ഈ കാലയളവിൽ ഡൽഹിയിൽ മാത്രം 3.5 ലക്ഷം വിവാഹങ്ങൾ നടക്കുമെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഇതേ കാലയലവിൽ 25 ലക്ഷം വിവാഹങ്ങളാണ് നടന്നിരുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍