ന്യൂസീലന്‍ഡ്-പാക്കിസ്ഥാന്‍ ടെസ്റ്റ്: പാക്കിസ്ഥാന്‍ തിരിച്ചടിക്കുന്നു

Webdunia
വെള്ളി, 21 നവം‌ബര്‍ 2014 (10:52 IST)
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സര്‍ഫ്രാസ് അഹമ്മദിന്റെ സെഞ്ചുറിയുടെ (112)  ബലത്തില്‍ പാകിസ്ഥാന്‍ വന്‍ തിരിച്ചുവരവു നടത്തി.

ന്യൂസീലന്‍ഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 403നെ പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ മൂന്നാംദിനം കളിയവസാനിക്കുമ്പോള്‍ ആറിന് 281 എന്ന നിലയില്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചപ്പോഴാണ് രക്ഷകനായി സര്‍ഫ്രാസ് എത്തിയത്. പാക്കിസ്ഥാന്‍ 393 റണ്‍സെടുത്തു.

കളി നിര്‍ത്തുമ്പോള്‍ ന്യൂസീലന്‍ഡ് ആറു വിക്കറ്റിന് 167 എന്ന നിലയിലാണ്. 177 റണ്‍സിന്റെ മൊത്തം ലീഡാണ് ന്യൂസിലാന്‍ഡിനുള്ളത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.