അവസാന ഓവറില്‍ 2 വിക്കറ്റ് നഷ്ടമായി, സഞ്ജുവിന്റെ ഒരു റണ്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ പരാജയപ്പെട്ടേനെ

Webdunia
ഞായര്‍, 20 ഓഗസ്റ്റ് 2023 (11:23 IST)
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം മഴ മുടക്കിയതിനെ തുടര്‍ന്ന് വെറും 2 റണ്‍സിന്റെ നാടകീയ വിജയമാണ് ഇന്ത്യ നേടിയത്. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 140 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 2 വിക്കറ്റിന് 47 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് മഴയെത്തിയത്. ഇതോടെ മത്സരം അവസാനിക്കുകയും ഡെക്ക് വര്‍ത്ത് ലൂയീസ് നിയമപ്രകാരം ഇന്ത്യ 2 റണ്‍സിന് വിജയിക്കുകയുമായിരുന്നു.
 
എന്നാല്‍ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നേടിയ ഒരു റണ്‍സ് ഏറെ നിര്‍ണായകമായെന്ന് മത്സരശേഷം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നറായ രവി ബിഷ്‌ണോയ്. അയര്‍ലന്‍ഡ് മികച്ച പ്രകടനമാണ് ടി20യില്‍ നടത്തുന്നത്. ഈയൊരു ഫോര്‍മാറ്റില്‍ കളി എപ്പോള്‍ വേണമെങ്കിലും മാറിമറിയാം. അവസാന ഓവറില്‍ 2 വിക്കറ്റ് നഷ്ടമായില്ലായിരുന്നെങ്കില്‍ 12 റണ്‍സിന്റെ വ്യത്യാസം വരുമായിരുന്നു. എന്നാല്‍ വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. സഞ്ജു ഭയ്യയുടെ ഒരു റണ്‍സാണ് കളി വിജയിപ്പിച്ചത്. ബിഷ്‌ണോയ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article