ഫേവറേറ്റുകള്‍ ആണെന്ന് കരുതുന്നില്ല, എല്ലാം വ്യത്യസ്തമായ മത്സരങ്ങളാണെന്ന നിലയില്‍ മുന്നോട്ട് പോകും: രോഹിത് ശര്‍മ

Webdunia
വ്യാഴം, 5 ഒക്‌ടോബര്‍ 2023 (22:40 IST)
ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ തങ്ങള്‍ ഫേവറേറ്റുകളാണെന്ന് ചിന്തിക്കുന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ലോകകപ്പിന് മുന്നോടിയായി ബ്രോഡ്കാസ്റ്റര്‍ സംഘടിപ്പിച്ച ക്യാപ്റ്റന്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു രോഹിത്. ടീം അധികം മുന്നോട്ട് നോക്കുന്നില്ലെന്നും ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തെ പറ്റി മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും രോഹിത് പറഞ്ഞു.
 
ലോകകപ്പിലെ കഴിഞ്ഞ മൂന്ന് പതിപ്പിലും ഫേവറേറ്റുകളെന്ന ടാഗില്‍ ഇന്ത്യയുണ്ടായിരുന്നു. ഞാന്‍ പറയാന്‍ ആഗ്രഹിക്കുനത് ഞങ്ങള്‍ പരമാവധി മികച്ച പ്രകടനത്തിന് ശ്രമിക്കുമെന്നും അത് നല്‍കുമെന്നും മാത്രമാണ്. ടൂര്‍ണമെന്റ് ആസ്വദിക്കാനും പോകുകയാണ്. ഈ സമയത്ത് എനിക്ക് ഇത്ര മാത്രമെ പറയാനാകു. കാരണം ഇത് വളരെ നീണ്ട ടൂര്‍ണമെന്റാണ്. ഒരേസമയം ഒരൊറ്റ മത്സരമെന്ന നിലയില്‍ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. രോഹിത് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article