ഓവർ സ്പീഡിന് ഫൈൻ ഇടേണ്ടി വരുമോ? പന്തുകളെല്ലാം 145 കിമീ വേഗതയിൽ! അതിശയിപ്പിച്ച് നോർജെ

Webdunia
വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (12:53 IST)
സൺറൈസേഴ്‌സ് ഹൈദരാബാദിനെ വിറപ്പിച്ച ഡൽഹി ക്യാപിറ്റൽസ് പേസർ ആന്റിച്ച് നോർജെയുടെ പേസ് ആക്രമണത്തിൽ അമ്പരന്ന് ക്രിക്കറ്റ് ആരാധകർ. ഡൽഹി ക്യാപിറ്റൽസിന്റെ സൗത്ത് ആഫ്രിക്കൻ പേസ് സഖ്യമായ കഗിസോ റബാഡ-നോർജെ സഖ്യമായിരുന്നു ഹൈദരാബാദിനെ വിറപ്പിച്ചത്.
 
മത്സരത്തിൽ തുടരെ 150 കിമീ വേഗത കണ്ടെത്തിയ നോർജെ തന്റെ തീ തുപ്പുന്ന പന്തുകൾ കൊണ്ടാണ് ആരാധകരെ വിസ്‌മയിപ്പിച്ചത്. നോർജെയുടെ ആദ്യ ഓവറിൽ തന്നെ ഡേവിഡ് വാർണർ പൂജ്യത്തിന് പുറത്തായിരുന്നു. ആദ്യ ഓവറിൽ 149,146,147,151,151,147 കിമീ വേഗതയിലായിരുന്നു താരം എറിഞ്ഞത്. രണ്ടാം ഓവറിലും ഒരു പന്തും 146 കിമീ വേഗതയ്ക്ക് താഴെ പോയില്ല.
 
ഐപിഎൽ പതിനാലാം സീസണിലെ ഏറ്റവും വേഗതയേറിയ എട്ടു പന്തുകളും താരത്തിന്റെ പേരിലാണ്. ഇതെല്ലാം പിറന്നത് ഒരൊറ്റ മത്സരത്തിലാണ് എന്നതാണ് ആരാധകരെ അതിശയിപ്പിക്കുന്നത്. അതേസമയം ഡൽഹി ക്യാപി‌റ്റൽസിനായി 17 കളികളിൽ 55 വിക്കറ്റ് റബാഡ-നോർജെ സഖ്യം നേടി. 14.3 ആണ് ഇവരുടെ സ്ട്രൈക്ക് റേറ്റ്.

അനുബന്ധ വാര്‍ത്തകള്‍

Next Article