രോഹിത് ശര്‍മ ഫോം വീണ്ടെടുത്തത് മുംബൈയ്ക്ക് ആശ്വാസമായി. 45 പന്തില്‍ നാല് ഫോറും ആറ് സിക്‌സും സഹിതം 76 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത്താണ് കളിയിലെ താരം. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ പുറത്താകാതെ 68 റണ്‍സ് നേടി. ആറ് ഫോറും അഞ്ച് സിക്‌സും സഹിതം 226.67 സ്‌ട്രൈക് റേറ്റിലാണ് സൂര്യയുടെ വെടിക്കെട്ട് ഇന്നിങ്‌സ്.
രവീന്ദ്ര ജഡേജ (35 പന്തില്‍ പുറത്താകാതെ 53), ശിവം ദുബെ (32 പന്തില്‍ 50) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മുംബൈയ്ക്കായി ജസ്പ്രിത് ബുംറ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപക് ചഹര്‍, മിച്ച് സാന്റ്‌നര്‍, അശ്വനി കുമാര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.