അഫ്‌ഗാനിസ്ഥാനെ ടി20 ലോകകപ്പിൽ നിന്നും പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്

ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (17:55 IST)
വരുന്ന ടി20 ലോകകപ്പിൽ നിന്നും അഫ്‌ഗാനി‌സ്ഥാൻ ക്രിക്കറ്റ് ടീമിനെ പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്. താലിബാൻ പതാകയ്ക്ക് കീഴിൽ കളിക്കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടാൽ ടീമിനെ ലോകകപ്പിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നാണ് ഐസിസി നിലപാടെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ അഫ്‌ഗാൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട് കാത്തിരിക്കുകയാണ് ഐസിസി.
 
താലിബാൻ പാതാകയ്ക്ക് കീഴിൽ തന്നെ കളിക്കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടാൽ ഐസിസി യോഗം ചേരും. യോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്ക് വെക്കുകയും വോട്ടെടുപ്പിലൂടെ അന്തിമ തീരുമാനമെടുക്കുകയും ചെയ്യും. 17 ബോർഡ് അംഗങ്ങളിൽ 12 പേരെങ്കിലും അനുകൂലമായി വോട്ട് ചെയ്താലേ അഫ്ഗാനിസ്ഥാന് ലോകകപ്പ് കളിക്കാൻ കഴിയൂ.
 
ഒക്‌ടോബർ 17നാണ് ലോകകപ്പ് യോഗ്യതാറൗണ്ടുകൾ ആരംഭിക്കുന്നത്.ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍