ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് എട്ട് വിക്കറ്റ് ജയം

Webdunia
ചൊവ്വ, 7 ജൂലൈ 2015 (10:37 IST)
ന്യൂ‍ൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ന്യൂസിലന്‍ഡിനെ 8 വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ന്യൂ‍ൂസിലന്‍ഡ് ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം 44.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

അര്‍ധ സെഞ്ചുറികള്‍ നേടിയ സ്മൃതി മദനയുടേയും മിതാലി രാജിന്റേയും പ്രകടനമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. മദന 66 റണ്‍സ് എടുത്തപ്പോള്‍ മിതാലി രാജ് 81 റണ്‍സ് നേടി പുറത്താകാതെ നിന്നു.  5 മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും രണ്ട് മത്സരം വീതം ജയിച്ചിട്ടുണ്ട്.