സഞ്ജു ഓപ്പണർ, ഇന്ത്യയ്ക്ക് ബാറ്റിംഗ് ; എല്ലാവർക്കും ചാൻസ് നൽകി കോഹ്ലി

ചിപ്പി പീലിപ്പോസ്
വെള്ളി, 31 ജനുവരി 2020 (12:21 IST)
ന്യൂസിലൻഡിനെതിരായ നാലാം ടി20 വെല്ലിങ്‌ട്ടണിൽ ഒരുങ്ങുന്നു. പ്ലെയിങ് ഇലവനിൽ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസൺ. രോഹിത് ശർമയ്ക്ക് പകരക്കാരനായിട്ടാണ് സഞ്ജു ഓപ്പണിങ് ചെയ്യുക. മൂന്നാം ടി 20യിൽ ഹാമിൽട്ടണിനെ ഹീറോസ് ആയ രോഹിത് ശർമ, മുഹമ്മദ് ഷമി, കിവീസ് ടീം നായകൻ കെയ്ൻ വില്യം‌സൺ എന്നിവർ കളത്തിലിറങ്ങില്ല. 
 
സ്വന്തം നാട്ടില്‍ പരമ്പര നഷ്ടപ്പെട്ടതിന്റെ നാണക്കേട് പേറുന്ന ന്യൂസിലന്‍ഡ് ഏകദിന് പരമ്പരയില്‍ ഇന്ത്യയെ തകര്‍ത്ത് മാനം രക്ഷിക്കാനുളള പുറപ്പാടിലാണ്. ഇതിനായി രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ബൗളറെന്ന് വിളിപ്പേരുള്ള ജമൈസണിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. 
 
ഏറെ കാത്തിരിപ്പിനൊടുവിലാണ് സഞ്ജുവിന് സ്വപ്നതുല്യമായ തുടക്കം ലഭിച്ചിരിക്കുന്നത്. ഓപ്പണറായി ഇറങ്ങി കളിയുടെ ഗതി മാറ്റിമറിക്കാൻ സഞ്ജുവിനാകുമോ എന്നാണ് ആരാധകർ പ്രതീക്ഷയോടെ ഉറ്റ് നോക്കുന്നത്. വാഷിംഗ്‌ടൺ സുന്ദർ, നവ്‌ദീപ് സെയ്നി എന്നിവർക്കും ഇത്തവണ കോഹ്ലി അവസരം നൽകി കഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article