ആശ്വാസജയം തേടി ഇന്ത്യ നാളെ ഇറങ്ങുന്നു: സെയ്‌നി‌ക്ക് പകരം നടരാജൻ ഇറങ്ങിയേക്കും

Webdunia
ചൊവ്വ, 1 ഡിസം‌ബര്‍ 2020 (18:43 IST)
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ തോൽവിയെന്ന നാണക്കേട് ഒഴിവാക്കാൻ ഇന്ത്യ നാളെ ഇറങ്ങുന്നു. ഓസീസിനെതിരായ മൂന്നാം ഏകദിനത്തിൽ നവ്‌ദീപ് സൈനിക്ക് പകരം ഷാർദൂൽ താക്കൂറോ നടരാജനോ ഇറങ്ങിയേക്കുമെന്നാണ് സൂചന.
 
ഓസീസിനെതിരായ രണ്ടാം ഏകദിനമത്സരത്തിൽ 7 ഓവറിൽ സെയ്‌നി 70 റൺസ് വഴങ്ങിയിരുന്നു.  മത്സരഫലം പരമ്പര സാധ്യ്അതകളെ ബാധിക്കാത്തതിനാൽ സെയ്‌നിക്ക് പകരം നടരാജൻ ഇക്കുറി അരങ്ങേറ്റം കുറി‌ക്കാനും സാധ്യതയുണ്ട്. ടി20 പരമ്പരയ്‌ക്ക് മുൻപ് സെയ്‌നിക്കൊപ്പം ബു‌മ്രയ്ക്ക് വിശ്രമം അനുവദിക്കുകയാണെങ്കിൽ നാളെ ഷാർദൂളും നടരാജനും ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article