മുഷ്‌താഖ് അലി ട്വന്റി 20 കിരീടം ഉത്തര്‍ പ്രദേശിന്

Webdunia
വ്യാഴം, 21 ജനുവരി 2016 (09:37 IST)
സയ്യിദ് മുഷ്‌താഖ് അലി ട്വന്റി 20 കിരീടം ഉത്തര്‍പ്രദേശിന്. ഫൈനലില്‍ ബറോഡയെ തോല്പിച്ചാണ് ഉത്തര്‍പ്രദേശ് കിരീടം സ്വന്തമാക്കിയത്. 38 റണ്‍സിനാണ് ബറോഡയെ ഉത്തര്‍ പ്രദേശ് പരാജയപ്പെടുത്തിയത്.
 
ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് 163 റണ്‍സ് എടുത്തു. ഏഴു വിക്കറ്റ് നഷ്‌ടത്തിലായിരുന്നു ഉത്തര്‍പ്രദേശ് 163 റണ്‍സ് എടുത്തത്. സുരേഷ് റെയ്‌നയും (47) പ്രശാന്ത് ഗുപ്‌ത(49)യുമാണ് ഉത്തര്‍പ്രദേശിനു വേണ്ടി മികച്ച സ്കോര്‍ നല്കിയത്.
 
എന്നാല്‍, മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബറോഡയ്ക്ക് 125 റണ്‍സ് എടുക്കാന്‍ മാത്രമാണ് സാധിച്ചത്.