കെ എൽ രാഹുലിനെ സ്കോർ ചെയ്യാൻ അനുവദിയ്ക്കില്ല: തന്ത്രങ്ങൾ തയ്യാറെന്ന് ഷെയ്ൻ ബോണ്ട്

Webdunia
വ്യാഴം, 1 ഒക്‌ടോബര്‍ 2020 (13:38 IST)
ദുബായ്: ഐപിഎലിൽ കിങ്സ് ഇലവൻ പഞ്ചാബ് മുംബൈ ഇന്ത്യൻസ് മത്സരം കാണാൻ കാത്തിരിയ്ക്കുകയാണ് ആരാധകർ. കെഎൽ രാഹുലും രോഹിത് ഷർമയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആരുടെ തന്ത്രങ്ങളാണ് കളത്തിൽ ഫലം കാണുക എന്നത് കാത്തിരുന്ന് തന്നെ കാണണം. എന്നാൽ തകർത്തടിയ്ക്കാം എന്ന ചിന്തയോടെ മത്സരത്തിന് വരേണ്ട എന്ന തരത്തിൽ രാഹുലിന് മുന്നറിയിപ്പുമായി എത്തിയീയ്ക്കുകയാണ് മുംബൈയുടെ ബൗളിങ് കോച്ച് ഷെയ്ൻ ബോണ്ട്. 
 
രാഹുലിനെതിരെ ചെറിയ പിഴവുപോലും വരുത്തില്ലെന്ന് മാത്രമല്ല വീഴ്ത്താനുള്ള തന്ത്രങ്ങൾ കൂടി തയ്യാറാക്കി കഴിഞ്ഞു എന്നാണ് ഷെയ്ൻ ബോണ്ട് പറയുന്നത്. രാഹുല്‍ മികച്ച ക്രിക്കറ്ററാണ്. ഞങ്ങള്‍ക്കെതിരെ നന്നായി സ്കോർ ചെയ്തിട്ടുണ്ട്. ഇന്ന് ബോളർമാർക്കായി നടത്തുന്ന പ്രത്യേക സെഷനിൽ കെഎൽ രാഹുലിനെ വീഴ്ത്താനുള്ള ചില തന്ത്രങ്ങളെ കുറിച്ചായിരിയിരിയ്ക്കും പറയുക. മധ്യ ഓവറുകളിൽ സമയമെടുത്ത് ബാറ്റ് ചെയ്യുന്ന താരമാണ് രാഹുൽ. രാഹുലിനെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രങ്ങളാണ് തയ്യാറാക്കിയിരിയ്ക്കുന്നത് 
 
എക്‌സ്ട്രാ കവറില്‍ റണ്‍സ് നേടുന്നത് രാഹുലിന്റെ മികവാണ്. ഫൈന്‍ ലെഗിലും രാഹുല്‍ മികച്ച രീതിയിൽ കളിയ്ക്കും. അങ്ങനെ രാഹുൽ കരുത്തനായ എല്ലാ മേഖലകളിലും പഴുതടയ്ക്കുന്ന രീതിയായിയ്ക്കും പ്രയോഗിയ്ക്കുക എന്ന് ഷെയ്ൻ ബോണ്ട് പറയുന്നു. മായങ്ക് അഗർവാളിനെ പൂട്ടാനുള്ള വഴിയും ഇതിനൊപ്പം തന്നെ ഉണ്ട് എന്നും മുംബൈ ബൗളിങ് കോച്ച് പറയുന്നു. ടൂര്‍ണമെന്റില്‍ 3 മത്സരങ്ങളില്‍ നിന്ന് 222 റണ്‍സ് അടിച്ച രാഹുൽ മികച്ച ഫോമിലാണ്. 
 
ഇതുമാത്രമല്ല, 2018 മുതല്‍ നാല് ഇന്നിംഗ്‌സുകളില്‍ നിന്നായി 289 റണ്‍സാണ് മുംബൈക്കെതിരെ രാഹുല്‍ നേടിയത്. രണ്ട് അർധ സെഞ്ച്വറികളും ഇതിൽപ്പെടുന്നു. ഈ ഫോം താരം ആവർത്തിയ്ക്കും എന്ന് മുംബൈയ്ക്ക് ഉറപ്പാണ്. പ്രത്യേകിച്ച നായക സ്ഥാനം കൂടിയുള്ളപ്പോൾ കൂടുതൽ ഉത്തരവാദിത്തതോടെ കളിയ്ക്കുക എന്ന നിലയിലാണ് രാഹുൽ ഗ്രൗണ്ടിലെത്തുക. അതിനാൽ രാഹുലിനെ ഭയക്കണം എന്ന സന്ദേശം തന്നെയാണ് താരത്തെ വീഴ്ത്താൻ പ്രത്യേക തന്ത്രം മെനയുന്നു എന്ന് മുംബൈ ബൗളിങ് കോച്ചിന്റെ പ്രതികരണത്തിൽനിന്നും വ്യക്തമാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article