സ്വാതന്ത്രദിനത്തിനു മുന്നോടിയായി ഇന്ത്യന്‍ ഏകദിന ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സല്യൂട്ട് സെല്‍ഫി ട്വിറ്ററില്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈന്യത്തോടൊപ്പം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലഫ്. കേണലായ ധോണി സൈനിക വേഷത്തില്‍ നിന്നുള്ള സല്യൂട്ടാണ് പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
ഓഗസ്റ്റ് അഞ്ചിനാണ് സൈനിക പരിശീലനത്തിനായി ധോണി സൈന്യത്തിനൊപ്പം ചേര്‍ന്നത്. സൈന്യത്തിന് നല്‍കുന്ന ശക്തമായ പരിശീലനമാണ് ധോണിക്ക് അധികൃതര്‍ നല്‍കുന്നത്. രണ്ടാഴ്ചത്തെ പരിശീലനത്തിനു ശേഷം ഇന്ത്യന്‍ നായകന്‍ അഞ്ചു തവണ പാരച്യൂട്ടില്‍ പറക്കും.
പട്ടാളത്തില്‍ ചേരണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന ധോണി പരിശീലനം ആവശ്യപ്പെട്ട് അധികൃതര്‍ക്ക് കത്തെഴുതുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു രണ്ടാഴ്‌ചത്തെ പരിശീലനത്തിനായി താരം സൈന്യത്തിനൊപ്പം ചേര്‍ന്നത്.