പോണ്ടിംഗിനേക്കാൾ മികച്ച ക്യാപ്റ്റൻ ധോനി, കാരണങ്ങൾ പറഞ്ഞ് ബ്രാഡ് ഹോഗ്

Webdunia
ബുധന്‍, 21 ഡിസം‌ബര്‍ 2022 (18:40 IST)
മഹേന്ദ്ര സിംഗ് ധോനിയാണ് ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റനെന്ന് മുൻ ഓസീസ് താരം ബ്രാഡ് ഹോഗ്. റിക്കി പോണ്ടിംഗിന് മുകളിലാണ് ധോനിയുടെ സ്ഥാനമെന്നും താരം പറയുന്നു.2 ഏകദിന ലോകകപ്പ് നേട്ടം സ്വന്തമാക്കിയിട്ടുള്ള ഓസീസ് നായകന് മുകളിൽ ധോനി വരുന്നതിന് പിന്നിലെ കാരണങ്ങളും ഹോഗ് പറയുന്നു.
 
2007ൽ പ്രഥമ ട്വന്‍റി 20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും 2013ൽ ചാമ്പ്യൻസ് ട്രോഫിയും ധോണി ടീം ഇന്ത്യക്ക് നേടിതന്നിട്ടുണ്ട്. 2003,2007 ലോകകപ്പിൽ കിരീടം നേടിയ ഓസീസ് ടീമിൽ അംഗമാണെങ്കിലും ധോനിക്കാണ് ഹോഗ് മാർക്ക് കൂടൂതൽ നൽകുന്നത്. പോണ്ടിംഗിനേക്കാൾ കൂടുതൽ പ്രതിസന്ധികൾ ധോനി മറികടന്നിട്ടുണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റിലെ രാഷ്ട്രീയത്തെ കൂടി ധോനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഹോഗ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article