ഏറ്റവും മികച്ച 3 നായകന്മാരെ തിരഞ്ഞെടുത്ത് മൊർത്താസ, പട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ

Webdunia
ശനി, 6 ജൂണ്‍ 2020 (19:15 IST)
ക്രിക്കറ്റിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായകന്മാരെ തിരഞ്ഞെടുത്ത് ബംഗ്ലാദേശ് സൂപ്പർ താരം മഷ്‌റഫെ മൊർത്താസ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് താരം മനസ്സ് തുറന്നത്. ഇന്ത്യയുടെ രണ്ട് നായകന്മാർ മൊർട്ടാസയുടെ ഫേവറിറ്റ് നായകന്മാരുടെ പട്ടികയിലുണ്ട്.
 
മുൻ ഇന്ത്യൻ നായകന്മാരായ സൗരവ് ഗാംഗുലി, മഹേന്ദ്ര സിംഗ് ധോണി, മുൻ ഓസീസ് നായകനായ റിക്കി പോണ്ടിംഗ് എന്നിവരാണ് മൊർത്താസയുടെ പ്രിയപ്പെട്ട നായകന്മാർ. ബംഗ്ലാദേശ് ക്യാപ്‌റ്റന്മാരിൽ ഹബിബുൾ ബാഷറാണ് മികച്ച ക്യാപ്‌റ്റനെന്നും മൊർത്താസ അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article