പലസ്തീന്‍ അനുകൂല ബാന്‍ഡ്: ഇംഗ്ലണ്ട് താരം മൊയിന്‍അലി കുരുക്കില്‍

Webdunia
ചൊവ്വ, 29 ജൂലൈ 2014 (16:21 IST)
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ കയ്യില്‍ പലസ്തീന്‍ അനുകൂല ബാന്‍ഡ് ധരിച്ച ഇംഗ്ലണ്ട് താരവും പാകിസ്ഥാന്‍ വംശജനുമായ മൊയിന്‍ അലിക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം ആരംഭിച്ചു.

‘സേവ് ഗാസ, ഫ്രീ പലസ്തീന്‍ ' എന്നീ സന്ദേശങ്ങളായിരുന്നു ബാന്‍ഡില്‍ എഴുതിയിരുന്നത്. ഈ കാര്യത്തില്‍ ഐസിസി വിശദമായി അന്വേഷണം നടത്തും. അച്ചടക്ക നിയമങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള തെറ്റാണ് മൊയിന്‍ അലിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നാണ് ഐസിസിയുടെ വിശിദീകരണം.

ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഐസിസി വൃത്തങ്ങള്‍ അറിയിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമോ വെയില്‍ ക്രിക്കറ്റ് ബോര്‍ഡോ സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.