ഞാന്‍ ഒരു തുടക്കാരന്‍; വിജയങ്ങള്‍ക്ക് പിന്നില്‍ ധോണി: മോഹിത് ശര്‍മ്മ

Webdunia
ചൊവ്വ, 16 ജൂണ്‍ 2015 (10:56 IST)
ഒരു തുടക്കാരനെന്ന നിലയില്‍ മാത്രമാണ് താന്‍ സ്വയം വിലയിരുത്താറുള്ളതെന്ന് ഇന്ത്യയുടെ പേസ് ബൌളര്‍ മോഹിത് ശർമ. സത്യം പറഞ്ഞാൽ ഒരു തുടക്കക്കാരൻ എന്ന മട്ടിലേ സ്വയം വിലയിരുത്തുന്നുള്ളു. ഒരു വ്യത്യാസമേ എനിക്കു വന്നിട്ടുള്ളു. അരങ്ങേറ്റത്തിനു ശേഷം ബോളിങ്ങിലും കായിക ക്ഷമതയിലും ഇരട്ടി സമയം ഞാൻ ചെലവഴിക്കുന്നുണ്ട്. ഒരിക്കൽ ഇന്ത്യൻ ടീമിലെത്തുമ്പോഴേ, മികച്ച പ്രകടനത്തിനും ടീമിൽ സ്ഥാനം നിലനിർത്താനുമുള്ള ബുദ്ധിമുട്ട് നമ്മൾ തിരിച്ചറിയുന്നുള്ളു മോഹിത് ശര്‍മ്മ പറഞ്ഞു.

ഇതുകൂടാതെ തന്റെ നേട്ടങ്ങൾക്കെല്ലാം പിന്നില്‍ ഇന്ത്യൻ പ്രീമിയർ ലീഗും ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയും ആണെന്ന് ഇന്ത്യയുടെ പേസ് ബോളർ മോഹിത് ശർമ പറഞ്ഞു. 2013 ഓഗസ്റ്റിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയതു മുതൽ മോഹിത് 20 ഏകദിനങ്ങളും നാലു ട്വന്റി20 മൽസരങ്ങളും കളിച്ചു. അവസാന ഇലവനിൽ സ്ഥിരമല്ലെങ്കിലും ഏകദിന ടീമിൽ മോഹിത് സ്ഥാനമുറപ്പിച്ചുകഴിഞ്ഞു.