ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ മികച്ച രീതിയില്‍ തുടങ്ങി ഇന്ത്യ. മത്സരത്തിന്റെ ആദ്യ ദിനം മഴ തടസ്സപ്പെടുത്തിയതോടെ ആദ്യദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. എന്നാല്‍ രണ്ടാം ദിനത്തിന്റെ ആദ്യ സെഷനില്‍ തന്നെ 3 വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. ജസ്പ്രീത് ബുമ്ര 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നിതീഷ് കുമാർ റെഡ്ഡി ഒരു വിക്കറ്റും സ്വന്തമാക്കി.
അടുത്ത ഓവറിൽ നിതീഷ് കുമാർ റെഡ്ഡിയുടെ പന്തിൽ ക്യാച്ച് ക്യാച്ച് സമ്മാനിച്ച് ലബുഷെയ്യ്ൻ മടങ്ങുകയും ചെയ്തു. നേരത്തെ ഓസീസിനെതിരെ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡും ബെയ്‌ലുകൾ സമാനമായി സ്വിച്ച് ചെയ്യുകയും വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. മത്സരത്തിൻ്റെ രണ്ടാം ദിനത്തിൻ്റെ ആദ്യ സെഷൻ അവസാനിച്ചപ്പോൾ 43 ഓവറിൽ 104 റൺസിന് 3 വിക്കറ്റെന്ന നിലയിലാണ് ഓസീസ്