ഉപ്പ ഓട്ടോറിക്ഷ ഓടിക്കുന്നത് നിർത്തി, അമ്മ വീട്ടുജോലി അവസാനിപ്പിച്ചു, വാടകവീട്ടിൽ നിന്ന് മാറി, എല്ലാം ഐപിഎൽ സമ്മാനിച്ചത്: മുഹമ്മദ് സിറാജ്

Webdunia
വെള്ളി, 18 ഫെബ്രുവരി 2022 (20:59 IST)
ഇന്ത്യൻ ടീമിലെ മുൻനിര ബൗളർമാരുടെ പട്ടികയിലാണ് ഇന്ന് മുഹമ്മദ് സിറാ‌ജിന്റെ സ്ഥാനം. എന്നാൽ ഐപി‌എല്ലിൽ ഒരുകാല‌ത്ത് ബാറ്റർമാരുടെ ചെണ്ടയെന്ന പരിഹാസം ഏറ്റുവാങ്ങിയിരുന്ന ഒരു ഭൂതകാലം സിറാജിനുണ്ടായിരുന്നു. ഇപ്പോഴിതാ ഐപിഎല്ലിൽ നിന്നും ഇന്ത്യൻ ടീം വരെയുള്ള തന്റെ യാത്രയിലെ പ്രയാസങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
 
ഞാന്‍ ഒട്ടേറെ കഷ്‌ടപ്പാടുകള്‍ കടന്നാണ് വരുന്നത്. എന്‍റെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഒരു പ്ലാറ്റിന ബൈക്കായിരുന്നു എനിക്കുണ്ടായിരുന്നത്. പിതാവ് 60 രൂപ പെട്രോളടിക്കാൻ തരും. അതുകൊണ്ട് വേണം വീട്ടിൽ നിന്നും ഏറെയ‌കലെയുള്ള ഉപ്പൽ സ്റ്റേഡിയത്തിലെത്താൻ. എന്റെ എല്ലാ കഷ്ടപാടുകളും മാറുന്നത് ഐപിഎല്ലിൽ അവസരം ലഭിച്ച ശേഷമാണ്.
 
ഉപ്പ ഓട്ടോറിക്ഷ ഓടിക്കുന്നത് നിര്‍ത്തി. അമ്മ വീട്ടുജോലി ചെയ്യുന്നത് അവസാനിച്ചു. വാടക വീടുകളിലായിരുന്നു അന്ന് വരെ താമസിച്ചിരുന്നത്. ഞങ്ങൾ പുതിയ വീട് വാങ്ങി.സ്വന്തമായൊരു വീട്ടില്‍ മാതാപിതാക്കള്‍ സന്തോഷത്തോടെ കഴിയുകയായിരുന്നു വേണ്ടിയിരുന്നത്. മറ്റൊന്നും ജീവിതത്തില്‍ എനിക്ക് വേണമെന്നില്ലായിരുന്നു.
 
ഐപിഎ‌ൽ എനിക്ക് വലിയ പ്രശസ്‌തി നേടിത്തന്നു. സാമൂഹ്യമായി ഒരുപാട് പേരോട് ഇടപെടാനും നിരവധി പേരോട് സംസാരിക്കാനും പഠിച്ചു. ഞാന്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചെടുത്തു. എല്ലാം ഐപിഎൽ കാരണമായിരുന്നു. സിറാജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article