ആരും ഒഴിവാക്കിയതല്ല, ഷാക്കിബിനെ 2 ടീമുകൾ സമീപിച്ചിരുന്നു: അൺസോൾഡ് ആയത് ഇക്കാരണത്താലെന്ന് ഭാര്യ

ചൊവ്വ, 15 ഫെബ്രുവരി 2022 (19:34 IST)
ഐപിഎൽ താരലേലത്തിൽ മികച്ച വിലയാണ് താരങ്ങൾക്ക് ഇത്തവണ ലഭിച്ചത്. പുതിയതായി രണ്ട് ഫ്രാഞ്ചൈസികൾ കൂടി രംഗത്തെത്തിയതോടെ കോടികളാണ് പല താരങ്ങൾക്കും ലഭിച്ചത്. എന്നാൽ ലോക ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാ‌ളായ ഷാക്കിബ് അൽഹസനെ താരലേലത്തിൽ ആരും സ്വന്തമാക്കിയി‌രുന്നില്ല. 
 
ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യയും മോഡലുമായ ഉമ്മെ അഹമ്മദ് ശിശിർ.താരത്തെ ലേലത്തിനു മുൻപുതന്നെ 2 ഫ്രാഞ്ചൈസികൾ സമീപിച്ചിരുന്നെന്ന കാര്യം ഉമ്മെ വെളിപ്പെടുത്തിയത്. 
താരലേലത്തിന് മുൻപ് തന്നെ 2 ഫ്രാ‌ഞ്ചൈസികൾ അദ്ദേഹത്തെ സമീപിച്ചിരുന്നു.സീസണിൽ ഉടനീളം സേവനം ലഭ്യമാകുമോ എന്നാണ് ഷാക്കിബിനോട് അവർ ചോദിച്ചത്. പക്ഷേ, ഐപിഎൽ മത്സരക്രമത്തിനിടെ, ബംഗ്ലാദേശ് ശ്രീലങ്ക പരമ്പര ഉള്ളതിനാൽ അതിന് സാധിക്കില്ലെന്ന് ഷാക്കിബ് അറിയിച്ചു. ഇതാണ് ലേലത്തിൽ ഷാക്കിബിനെ ആരും സ്വന്തമാക്കാതിരിക്കാൻ കാരണം.അടുത്ത വർഷവും അവസരം ഉണ്ടെന്ന കാര്യം വിസ്മരിക്കരുതെന്നും ഉമ്മെ ഫെയ്സ്‌ബുക്കിൽ കുറിച്ചു. 
 
ലങ്കൻ പരമ്പര ഒഴിവാക്കിയിരുന്നെങ്കിൽ ഐപിഎല്ലിൽ അവസരം ലഭിക്കുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്‌താൽ ഇപ്പോൾ ലേലത്തിൽ ആരും വിളിച്ചില്ലെന്ന് പരിഹസിക്കുന്ന അതേ ആളുകൾ അദ്ദേഹത്തെ ചതിയനെന്ന് മുദ്രകുത്തുമായിരുന്നു.ഉമ്മെ ഫെയ്സ്‌ബുക്കിൽ കുറിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍