രണ്ടാം ദിനത്തിൽ ആർച്ചറിനെ ഒഴികെ മറ്റാരെയും തന്നെ ടീമിലെത്തിക്കാൻ രാജസ്ഥാൻ ശ്രമിച്ചില്ല. ഈ സമയത്ത് മറ്റ് ടീമുകൾ താരങ്ങൾക്കായി വമ്പൻ തുക മുടക്കുന്നതിന് ലോകം സാക്ഷിയായി. അപ്പോഴും രാജസ്ഥാൻ ക്യാമ്പ് നിശബ്‌ദം. എന്നാൽ അവസാന റൗണ്ടിൽ കൂടുതൽ കാശ് കൈവശമുള്ള ടീം എന്ന മുൻതൂക്കം രാജസ്ഥാന് ലഭിച്ചതോടെ പുലിയുടെ കുതിപ്പ്.
അവസാന 5 മിനുട്ട് കൊണ്ട് 4 മികച്ച താരങ്ങൾ തങ്ങളുടെ അടിസ്ഥാനവിലയിൽ രാജസ്ഥാനിലേക്ക്. ഇതിൽ മറ്റ് ടീമുകൾ കോടികൾ മുടക്കാൻ തയ്യാറാകുന്ന റാസി വാന്‍ ഡെര്‍ ഡസ്സന്‍, ജിമ്മി നീഷം ഡാരിൽ മിച്ചൽ എന്നിവർ ഉൾപ്പെടുന്നു.ബൗളറായി കൂൾട്ടർനൈലിനെയും രാജസ്ഥാൻ വാങ്ങി.