ഇതോടെ സൂപ്പർ സ്പോട്ടിനെ മറിടക്കാൻ മറ്റ് മാർഗം തേടേണ്ടിവരുമെന്ന് അശ്വിൻ പ്രതിഷേധത്തോടെ പറഞ്ഞു. ദക്ഷിണാഫ്രിക്ക പന്തെറിയമ്പോൾ മാത്രം ശ്രദ്ധ മതി എന്നായിരുന്നു കോലിയുടെ പ്രതികരണം. സ്റ്റംപ് മൈക്കിന് അരികിലെത്തിയാണ് കോലി തന്റെ പ്രതിഷേധം അറിയിച്ചത്. അതേസമയം പതിനൊന്ന് പേർക്കെതിരെ ഒരു രാജ്യം മുഴുവൻ കളിക്കുന്നുവെന്ന് കെഎൽ രാഹുൽ പ്രതികരിച്ചു. മൂന്നാം ദിവസത്തെ ഈ സംഭവത്തെ പറ്റി സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.