ഇതാണ് വിരാട് കോലിയെന്ന ക്യാപ്‌റ്റൻസി ബ്രാൻഡ്, ക്രിക്കറ്റ് ബോക്‌സ് ഓഫീസ്: പ്രശംസയുമായി പൃഥ്വിരാജ്

വ്യാഴം, 13 ജനുവരി 2022 (14:21 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിര കേപ്‌ടൗണിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ക്യാപ്‌റ്റൻസിയെ വാനോളം പ്രശംസിച്ച് പൃഥ്വിരാജ് സുകുമാരന്‍. ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബോളര്‍ മാര്‍ക്കോ യാന്‍സണ്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയതിന് പിന്നാലെ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്രയെ പന്തേൽപ്പിച്ച തീരുമാനത്തെയാണ് പൃഥ്വിരാജ് പുകഴ്‌ത്തിയത്.
 
ജൊഹാന്നാസ്ബര്‍ഗ് ടെസ്റ്റ് ഡ്രസിംഗ് റൂമില്‍ വച്ച് കണ്ട ശേഷം ഇപ്പോള്‍ മാര്‍ക്കോ യാന്‍സണ്‍ ക്രീസിലെത്തിയപ്പോള്‍ ജസ്പ്രീത് ബുംറയ്ക്കു ബോള്‍ എറിഞ്ഞുകൊടുത്തു, ഇതാണ് വിരാട് കോലിയെന്ന ക്യാപ്‌റ്റൻസി ബ്രാൻഡ്. ശരിയായ ക്രിക്കറ്റ് ബോക്‌സ് ഓഫീസ്. എന്നാണ് പൃഥ്വിരാജ് ട്വിറ്റർ ഹാൻഡിലിലൂടെ പറഞ്ഞത്.
 

To have watched what transpired in the Johannesburg Test from the dressing room, and then throw the ball to @Jaspritbumrah93 when #MarcoJansen walked in, is the @imVkohli brand of captaincy! Proper cricket box office! ❤️

— Prithviraj Sukumaran (@PrithviOfficial) January 12, 2022
നേരത്തേ ജൊഹാന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ ബുംറയും യാന്‍സണും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. അന്നു അംപയര്‍ പിടിച്ചുമാറ്റിയതോടെയാണ് പ്രശ്നം അവസാനിച്ചത്. ഈ മത്സരത്തിൽ കോലി കളിച്ചിരുന്നില്ല. എന്നാൽ ഡ്രസ്സിങ് റൂമിൽ ഈ നിമിഷങ്ങൾക്ക് താരം സാക്ഷിയായിരുന്നു.
 
കേപ്‌ടൗണിൽ നായകസ്ഥാനത്തേയ്ക്ക് തിരിച്ചെത്തിയതോടെയാണ് ഈ സംഭവത്തിന് കണക്ക് തീർക്കാൻ കോലി ബു‌മ്രയ്ക്ക് അവസരമൊരുക്കിയത്. ഒടുവിൽ  യാന്‍സണിന്‍റെ ലെഫ് സ്റ്റംപ് പിഴുതാണ് ബുംറ കലിപ്പടക്കിയത്. ഈ സംഭവത്തെ പ്രശംസിച്ച് കൊണ്ടാണ് പൃഥ്വിയുടെ ട്വീറ്റ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍