ഒന്നാം ഇന്നിങ്സിൽ 13 റൺസിന്റെ ലീഡ് ഉണ്ടായിരുന്ന ഇന്ത്യ 198 റൺസിന് രണ്ടാമിന്നിങ്സിൽ പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍കോ ജാന്‍സന്‍ നാല് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദ, ലുങ്കി എന്‍ഗിഡി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമുണ്ട്.
മത്സരത്തിൽ ഇന്ത്യയുടെ രണ്ടാമിന്നിങ്സിൽ ഒരു ഘട്ടത്തിൽ നാലിന് 58 എന്ന പരിതാപകരമായ നിലയിൽ നിന്നും കരകയറ്റിയത് നായകൻ വിരാട് കോലിയും റിഷഭ് പന്തും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ടായിരുന്നു. തുടക്കത്തിലെ രണ്ട് വിക്കറ്റുകൾ നഷ്ടമായതിനെ തുടർന്ന് ക്രീസിലെത്തിയ കോലി സൂഷ്മതയോടെ ഒരറ്റത്ത് വിക്കറ്റുകൾ വീഴാതെ കാത്തപ്പോൾ 94 റൺസാണ് അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ടിൽ പിറന്നത്. കോലി 143 പന്തുകളില്‍ നിന്നാണ് 29 റണ്‍സെടുത്തു.
എന്നാൽ കോലിയുടെ വിക്കറ്റ് നഷ്ടമായതോടെ തുടർച്ചയായി ഇന്ത്യൻ വിക്കറ്റുകൾ വീഴുന്നതിനാണ് മത്സരത്തിൽ കാണാനായത്. കോലിയ്ക്ക് പിന്നാലെയെത്തിയ ആര്‍ അശ്വിന്‍ (7), ഷാര്‍ദുല്‍ ഠാക്കൂര്‍ (5) എന്നിവര്‍ക്ക് പന്തിന് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ക്രീസിലെത്തിയ ഉമേഷ് യാദവ് (0), മുഹമ്മദ് ഷമി (0), ജസ്പ്രിത് ബുമ്ര (2) എന്നിവരെ കൂട്ടുപിടിച്ചാണ് പന്ത് സെഞ്ചുറിയും അത് വഴി ടീമിന്റെ ലീഡ് 200ഉം കടത്തിയത്.