ലിയാം ലിവിങ്‌സ്റ്റണിന് തീവില: 11.50 കോടി മുടക്കി പഞ്ചാബ് കിംഗ്‌സ്

ഞായര്‍, 13 ഫെബ്രുവരി 2022 (13:38 IST)
ഐപിഎൽ മെഗാതാരലേലത്തിന്റെ രണ്ടാം ദിനത്തിൽ ഉയർന്ന വില സ്വന്തമാക്കി  ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റൺ. 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സാണ് താരത്തെ സ്വന്തമാക്കിയത്.ഇന്ത്യന്‍ സീനിയര്‍ ബാറ്റര്‍ അജിന്‍ക്യ രഹാനെയെ ഒരു കോടി രൂപയ്‌ക്ക് കൊല്‍ക്കത്ത  സ്വന്തമാക്കി. ഡേവിഡ് മാലന്‍, ഓയിന്‍ മോര്‍ഗന്‍, മാര്‍നസ് ലബുഷെയ്‌ന്‍, ആരോണ്‍ ഫിഞ്ച്, സൗരഭ് തിവാരി, ചേതേശ്വര്‍ പുജാര എന്നിവരെ ആരും വാങ്ങിയില്ല.
 
503 കളിക്കാരുടെ ലേലം ആണ് ഇന്ന് നടക്കുന്നത്. ലേലപ്പട്ടികയിൽ 98 മുതൽ 161 വരെയുള്ള എല്ലാ കളിക്കാരെയും ലേലത്തിൽ അവതരിപ്പിക്കും. തുടർന്നുള്ള കളിക്കാരിൽ  ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്നവരെ മാത്രമേ ലേലത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ. അതിനാൽ തന്നെ മലയാളി താരം ശ്രീശാ‌ന്തിനെ ഐപിഎൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍