ഐപിഎൽ മെഗാതാരലേലം നാളെയും മറ്റന്നാളുമായി (ഫെബ്രുവരി 12, 13) ബെംഗളൂരുവില്‍ നടക്കും. ഐപിഎൽ പതിനഞ്ചാം സീസണിൽ അടിമുടി മാറ്റങ്ങൾ തയ്യാറെടുത്ത് ഫ്രാഞ്ചൈസികൾ എത്തുമ്പോൾ ഇത്തവണ ലേലത്തിൽ തീ പാറുമെന്ന് ഉറപ്പ്. പുതിയ രണ്ട് ഫ്രാഞ്ചൈസികളായ ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവയും ഇത്തവണ താരലേലത്തിനുണ്ട്.