പ്രമുഖര്‍ അണ്‍സോള്‍ഡ്, പണം വാരി വിദേശ താരങ്ങളും; ഐപിഎല്‍ താരലേലം തത്സമയം, വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ശനി, 12 ഫെബ്രുവരി 2022 (12:27 IST)
ഐപിഎല്‍ മെഗാ താരലേലം ആരംഭിച്ചു. ശിഖര്‍ ധവാനില്‍ നിന്നാണ് ലേലം ആരംഭിച്ചത്. 
 
ധവാനെ പഞ്ചാബ് കിങ്‌സ് 8.25 കോടിക്ക് സ്വന്തമാക്കി. നേരത്തെ ധവാന്‍ ഡല്‍ഹി താരമായിരുന്നു. 
 
രവിചന്ദ്രന്‍ അശ്വിനെ അഞ്ച് കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി 
 
പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍, 7.25 കോടി 
 
കഗിസോ റബാദയെ 9.25 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി 

മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ട്രെന്റ് ബോള്‍ട്ടിനെ എട്ട് കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി

ശ്രേയസ് അയ്യര്‍ക്ക് 12.25 കോടി ! വമ്പന്‍ തുകയ്ക്ക് ഇന്ത്യന്‍ മധ്യനിര ബാറ്ററെ സ്വന്തമാക്കിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

മുഹമ്മദ് ഷമിയെ 6.25 കോടിക്ക് ഗുജറാത്ത് ടൈറ്റാന്‍സ് സ്വന്തമാക്കി
 
ഫാഫ് ഡു പ്ലെസിസ് ഏഴ് കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍

ക്വിന്റണ്‍ ഡി കോക്ക് ലക്‌നൗ ഫ്രാഞ്ചൈസിയില്‍. 6.75 കോടിക്കാണ് സ്വന്തമാക്കിയത്

ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍. 6.25 കോടിക്കാണ് ലേലത്തില്‍ എടുത്തത്.

ഷിമ്രോണ്‍ ഹെറ്റ്‌മെയറെ 8.50 കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കി
 
റോബിന്‍ ഉത്തപ്പ രണ്ട് കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ 
 
ജേസണ്‍ റോയ് രണ്ട് കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സില്‍ 
 
മനീഷ് പാണ്ഡെ ലക്‌നൗ ഫ്രാഞ്ചൈസിയില്‍ 

ഡേവിഡ് മില്ലര്‍, സുരേഷ് റെയ്‌ന, സ്റ്റീവ് സ്മിത്ത് എന്നിവര്‍ അണ്‍സോള്‍ഡ് ആയി. രണ്ട് കോടിയാണ് ഇവരുടെ അടിസ്ഥാന വില.
 
ഡ്വെയ്ന്‍ ബ്രാവോയെ 4.40 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി 

ജേസന്‍ ഹോള്‍ഡറെ 8.75 കോടിക്ക് ലക്‌നൗ ഫ്രാഞ്ചൈസി സ്വന്തമാക്കി 
 
ഷാക്കിബ് അല്‍ ഹസന്‍ അണ്‍സോള്‍ഡ് ആയി 
 
നിതീഷ് റാണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ തന്നെ 

പോസര്‍ ഹര്‍ഷല്‍ പട്ടേലിനെ വാശിയോടെ വിളിച്ചെടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 10.75 കോടി രൂപയ്ക്കാണ് ഹര്‍ഷല്‍ പട്ടേലിനെ ആര്‍സിബി സ്വന്തമാക്കിയത്. 
 
ദീപക് ഹൂഡയെ 5.75 കോടിക്ക് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍