നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളേഴ്‌സ് ആരെല്ലാം? മുഹമ്മദ് ആമിർ പറയുന്നു

Webdunia
ശനി, 20 മാര്‍ച്ച് 2021 (16:40 IST)
നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാർ ആരൊക്കെയാണെന്ന് ചൂണ്ടികാട്ടി പാകിസ്ഥാൻ പേസർ മൊഹമ്മദ് ആമിർ. കഴിഞ്ഞ ദിവസം ക്രിക്കറ്റ് പാകിസ്ഥാനോട് സംസാരിക്കവെയാണ് ആമിർ തന്റെ ഇഷ്ട ബൗളർമാർ ആരെല്ലാമെന്ന് വ്യക്തമാക്കിയത്.
 
നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാർ ആരെല്ലാം എന്ന ചോദ്യത്തിന് ന്യൂസിലൻഡ് സ്റ്റാർ പേസർ ട്രെൻഡ് ബോൾട്ടിന്റെ പേരാണ് ആമിർ ആദ്യം പറഞ്ഞത്. ഇന്ത്യയുടെ സൂപ്പർ പേസറായ ജസ്‌പ്രീത് ബു‌മ്രയെ രണ്ടാമനായും ആമിർ തിരെഞ്ഞെടുത്തു. 3 ഫോർമാറ്റിലും സ്ഥിരതയോടെ കളിക്കുന്ന താരമാണ് ബു‌മ്രയെന്നാണ് ആമിർ പറയുന്നത്.
 
പട്ടികയിൽ മൂന്നാമനായി ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെയാണ് ആമിർ ചൂണ്ടികാണിച്ചത്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയും മികച്ച പേസറാണെന്നും ആമിർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article