ജോഫ്രാ ആർച്ചറും കളിക്കും, ഇന്ത്യക്കെതിരെ കരുത്തുറ്റ നിരയുമായി ഇംഗ്ലണ്ട്

വെള്ളി, 12 മാര്‍ച്ച് 2021 (13:05 IST)
ഇന്ത്യക്കെതിരായ ടി20 സീരീസിന് ഇംഗ്ലണ്ട് താരങ്ങൾ പൂർണസജ്ജരാണെന്ന് ടീം ക്യാപ്‌റ്റൻ ഓയിൻ മോർഗാൻ. ആദ്യ മത്സരം മുതൽ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ ടീമിലുണ്ടാകുമെന്നും മോർ‌ഗൻ വ്യക്തമാക്കി. അതേസമയം സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്രയുടെ അസാന്നിധ്യത്തിൽ ഇറങ്ങുന്ന ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് നിര കനത്ത വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. 
 
ജോണി ബെയര്‍‌സ്റ്റോ,ജേസന്‍ റോയ്,ഡേവിഡ് മലാന്‍,ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ്,മോയിന്‍ അലി,സാം കറാന്‍,ഓയിന്‍ മോര്‍ഗന്‍,ജോഫ്രാ ആര്‍ച്ചര്‍ തുടങ്ങി ടി20യിൽ മികച്ച റെക്കോർഡുള്ള താരങ്ങളാണ് ഇംഗ്ലണ്ടിനുള്ളത്. ജോഫ്രാ ആർച്ചറിന്റെ സാന്നിധ്യം ഇംഗ്ലണ്ടിനെ കൂടുതൽ അപകടകാരിയാക്കും.പേസ് ബൗളിങ്ങില്‍ ക്രിസ് ജോര്‍ദാന്‍,മാര്‍ക്ക് വുഡ് എന്നിവരിലൊരാളും ടീമില്‍ ഇടം പിടിച്ചേക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍