ഇന്ത്യയെ ആവശ്യമില്ലാതെ ചൊറിഞ്ഞു, ഇംഗ്ലണ്ടിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ല; മുന്നറിയിപ്പുമായി മൈക്കിള്‍ വോണ്‍

Webdunia
ചൊവ്വ, 17 ഓഗസ്റ്റ് 2021 (10:00 IST)
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയെ ആവശ്യമില്ലാതെ പ്രകോപിപ്പിക്കുകയാണ് ഇംഗ്ലണ്ട് ചെയ്തതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മൈക്കിള്‍ വോണ്‍. ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യയെ ആവശ്യമില്ലാതെ ചൊറിഞ്ഞെന്നും ഇന്ത്യന്‍ താരങ്ങള്‍ വര്‍ധിതവീര്യത്തോടെ തിരിച്ചടിച്ചെന്നും വോണ്‍ പറഞ്ഞു. നിലവിലെ അവസ്ഥയില്‍ നിന്ന് ഇംഗ്ലണ്ടിന് അത്ര പെട്ടന്ന് തിരിച്ചെത്താന്‍ സാധിക്കില്ല. മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കൂടി ശേഷിക്കെ ഇന്ത്യയുടെ നിലവിലെ ഫോം ഇംഗ്ലണ്ടിന് ഭീഷണിയാകുമെന്നും വോണ്‍ മുന്നറിയിപ്പ് നല്‍കി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article