ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ ഏഴായിരം കടന്നതിന്റെ ഖ്യാതി ഇനി കോഹ്‌ലിക്ക്

Webdunia
ഞായര്‍, 17 ജനുവരി 2016 (13:53 IST)
ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ ഏഴായിരം റണ്‍ കടന്നതിന്റെ ഖ്യാതി ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. മെല്‍ബണില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം എകദിനത്തിലാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.
 
169 ഏകദിനം കളിച്ച കോഹ്‌ലി 161 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സിന്റെ റെക്കോഡാണ് കോഹ്‌ലി മറികടന്നത്. 166 ഇന്നിങ്‌സില്‍ നിന്ന് ആയിരുന്നു ഡിവില്ലിയേഴ്സ് ഏഴായിരം റണ്‍ നേടിയത്.
 
മൂന്നാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ 6981 റണ്‍സ് ആയിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. ജയിംസ്  ഫോക്‌നര്‍ എറിഞ്ഞ പത്താമത്തെ ഓവറിലെ അഞ്ചാമത്തെ പന്തിലാണ് കോഹ്‌ലി 7000 എത്തിയത്. 174 ഇന്നിങ്‌സില്‍ നിന്ന് ഏഴായിരം കടന്ന ഇന്ത്യയുടെ സൌരവ് ഗാംഗുലിയാണ് മൂന്നാം സ്ഥാനത്ത്.