സേവനങ്ങള്‍ക്ക് പെരുത്ത് നന്ദി; ദീപക് ഹൂഡയെ റിലീസ് ചെയ്യാന്‍ ലഖ്‌നൗ
വ്യാഴം, 25 മെയ് 2023 (19:35 IST)
അടുത്ത സീസണില്‍ ദീപക് ഹൂഡയെ റിലീസ് ചെയ്യാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. മോശം ഫോമിനെ തുടര്‍ന്നാണ് ദീപക് ഹൂഡയെ റിലീസ് ചെയ്യാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചത്. ലഖ്‌നൗവിനൊപ്പമുള്ള ഹൂഡയുടെ അവസാന സീസണ്‍ ആയിരിക്കും ഇത്.
കഴിഞ്ഞ സീസണില്‍ 5.75 കോടിക്കാണ് ലഖ്‌നൗ ഹൂഡയെ സ്വന്തമാക്കിയത്. എന്നാല്‍ ഇത്തവണ വളരെ മോശം പ്രകടനമാണ് താരം കാഴ്ചവെച്ചത്. 12 കളികളില്‍ നിന്ന് വെറും 84 റണ്‍സ് മാത്രമാണ് ഹൂഡയ്ക്ക് ഈ സീസണില്‍ നേടാന്‍ സാധിച്ചത്. ഉയര്‍ന്ന സ്‌കോര്‍ 17 റണ്‍സാണ്.