Deepak Hooda: ദീപക് ഹൂഡ ഒത്തുകളിച്ചോ? താരത്തിന്റെ അക്കൗണ്ട് പരിശോധിക്കണമെന്ന് ആരാധകര്‍

വ്യാഴം, 25 മെയ് 2023 (14:20 IST)
Deepak Hooda: ഐപിഎല്‍ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തോറ്റതിനു പിന്നാലെ ടീമിലെ മധ്യനിര ബാറ്റര്‍ ദീപക് ഹൂഡയ്‌ക്കെതിരെ ആരാധകര്‍. മുംബൈ ഇന്ത്യന്‍സിനെതിരായ എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്‌നൗ തോല്‍ക്കാന്‍ പ്രധാന കാരണം ദീപക് ഹൂഡയാണെന്നാണ് ആരാധകര്‍ പറയുന്നത്. നിര്‍ണായക മത്സരത്തില്‍ രണ്ട് സഹതാരങ്ങളെ റണ്ണൗട്ടാക്കുകയും പിന്നീട് സ്വയം റണ്ണൗട്ടാവുകയുമാണ് ഹൂഡ ചെയ്തത്. 
 
സഹതാരങ്ങളായ മാര്‍ക്കസ് സ്റ്റോയ്‌നിസ്, കെ.ഗൗതം എന്നിവര്‍ റണ്‍ഔട്ടായത് ദീപക് ഹൂഡയ്‌ക്കൊപ്പം ബാറ്റ് ചെയ്യുമ്പോഴാണ്. ഹൂഡയും സ്റ്റോയ്‌നിസും ഒരു വശത്ത് കൂടി ഓടി പരസ്പരം കൂട്ടി ഇടിച്ചതാണ് സ്റ്റോയ്‌നിസിന്റെ റണ്‍ഔട്ടിനു കാരണം. പിന്നാലെ ഗൗതം റണ്‍ഔട്ടായി. 
 
നവീന്‍ ഉള്‍ ഹഖ് ആയുള്ള ധാരാണ പിശകിലാണ് ഹൂഡ അവസാനം സ്വയം റണ്‍ഔട്ടായത്. ഇതിനെയെല്ലാം സംശയത്തോടെയാണ് ആരാധകര്‍ കാണുന്നത്. ലഖ്‌നൗവിനെ തോല്‍പ്പിക്കാന്‍ ഹൂഡ മനപ്പൂര്‍വ്വം വിചാരിച്ചെന്നാണ് ആരാധകരുടെ അഭിപ്രായം. ഏതെങ്കിലും തരത്തില്‍ ഹൂഡ ഒത്തുകളിക്ക് ശ്രമിച്ചിട്ടുണ്ടോ എന്നും ഹൂഡയുടെ അക്കൗണ്ടിലേക്ക് പണം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍