താരങ്ങള്‍ക്കുള്ളത്. പ്രത്യേകിച്ചും ടെസ്റ്റ് മത്സരങ്ങളില്‍. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാണെങ്കിലും ഇന്ത്യയില്‍ മാത്രമാണ് ഇരുതാരങ്ങളും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 11 ഇന്നിങ്ങ്‌സുകളിലെ പ്രകടനങ്ങള്‍ കണക്കെടുക്കുമ്പോള്‍ ദയനീയ പ്രകടനങ്ങളാണ് ഇരു താരങ്ങള്‍ക്കുള്ളത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇരുതാരങ്ങള്‍ക്കും മികച്ച പ്രകടനങ്ങള്‍ ഒന്നും നടത്താനായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ നേടിയ സെഞ്ചുറി പ്രകടനത്തിന് ശേഷം ടെസ്റ്റില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ശുഭ്മാന്‍ ഗില്ലിനായിട്ടില്ല.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 13,18 എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ സ്‌കോറുകള്‍. പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ 6,10,29 എന്നിങ്ങനെയായിരുന്നു പ്രകടനം. ദക്ഷിണാഫ്രിക്കക്കെതിരെ 2,26,36,10 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാകട്ടെ. 23,0 എന്നിങ്ങനെയാണ് ഗില്ലിന്റെ സ്‌കോറുകള്‍. സമാനമായ പ്രകടനം തന്നെയാണ് ശ്രേയസ് അയ്യരുടെയും ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 4,12,26,0,0 എന്നിങ്ങനെയായിരുന്നു ശ്രേയസിന്റെ സ്‌കോറുകള്‍. പിന്നീട് ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന് ടെസ്റ്റ് പരമ്പരയില്‍ 31,6,1,4 എന്നിങ്ങനെയാണ് ശ്രേയസ് നേടിയ റണ്‍സ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 35 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 13 റണ്‍സുമായിരുന്നു അയ്യര്‍ നേടിയത്.