ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്ങ്‌സില്‍ കൂറ്റന്‍ ലീഡ് നേടിയിട്ടും 28 റണ്‍സ് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ലോകക്രിക്കറ്റില്‍ പണവും പ്രതിഭയും വേണ്ടുവോളമുണ്ടായിട്ടും ഇന്ത്യയെ പോലെ നേട്ടങ്ങള്‍ കൊയ്യാനറിയാത്ത ഒരു ടീമിനെയും താന്‍ കായികലോകത്ത് കണ്ടിട്ടില്ലെന്നും ടെലിഗ്രാഫിലെഴുതിയ കോളത്തില്‍ മൈക്കല്‍ വോണ്‍ പറയുന്നു.