ഞാനെന്താ പൊട്ടനാണോ, എന്നെ അനുസരിച്ചാലെന്താ ? കുൽദീപിനോട് അന്ന് ക്യാപ്റ്റൻ കൂൾ പൊട്ടിത്തെറിച്ചു

Webdunia
ശനി, 18 ഏപ്രില്‍ 2020 (13:51 IST)
ഏതൊരു പ്രതിസാന്ധി ഘട്ടത്തെയും കൂളായി നേരിടുന്നതുകൊണ്ട് മഹേന്ദ്ര സിങ് ധോണിയ്ക്ക് 'ക്യാപ്റ്റൻ കൂൾ' എന്ന പേര് ലഭിച്ചത്. എന്നാൽ ധോണി ഒരിക്കൽ തന്നോട് പൊട്ടിത്തെറിച്ച സംഭവത്തെ ഓർത്തെടുത്തിരിയ്ക്കുകയാണ് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. ഒരു യുട്യൂബ് ചാനലിന്റെ ക്രിക്കറ്റ് ഷോയിൽ പങ്കെടുക്കുമ്പോഴാണ് കുൽദീപ് തന്നെ ഭയപ്പെടുത്തിയ ആ സംഭവം ഓർത്തെടുത്തത്. 2017 ഡിംസബറില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്‍ഡോറില്‍ നടന്ന രണ്ടാം ട്വന്റി20ക്കിടെയാണ് സംഭവം. 
 
'കുശാല്‍ പെരേരയായിരുന്നു ക്രീസിൽ എനിക്കെതിരെ കുശാല്‍ കവറിനു മുകളിലൂടെ ബൗണ്ടറി നേടി. ഇതോടെ ഫീല്‍ഡിംഗിൽ മാറ്റം വരുത്താന്‍ ധോണി ഭായ് വിക്കറ്റിന് പിന്നില്‍നിന്ന് വിളിച്ചുപറഞ്ഞു. കവറിലെ ഫീല്‍ഡറെ മാറ്റി പോയിന്റിലേക്ക് കൊണ്ടു വരാനായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ അദ്ദേഹം പറഞ്ഞത് ഞാന്‍ കേട്ടിരുന്നില്ല. തൊട്ടടുത്ത പന്തും കുശാല്‍ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തി. ഇതോടെ ദേഷ്യത്തോടെ ധോണി എന്റെ അടുത്തുവന്നു. 
 
'ഞാനെന്താ പൊട്ടനാണോ? ഇന്ത്യയ്ക്കു വേണ്ടി 300 ഏകദിനം കളിച്ചയാളാണ് ഞാന്‍. ഞാന്‍ പറയുന്നത് കേട്ടുകൂടേ?' എന്ന് ചോദിച്ചു. അന്നെനിക്ക് അദ്ദേഹത്തോടു പേടി തോന്നി. മത്സരത്തിന് ശേഷം ഹോട്ടലിലേക്കു പോകുമ്പോള്‍ ഞാന്‍ ധോണി ഭായിയുടെ അടുത്തെത്തി, ഇതിനു മുൻപ് ആരോടെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടോ എന്നു ചോദിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആരോടും ദേഷ്യപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി' കുല്‍ദീപ് യാദവ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article