‘കഴിഞ്ഞതൊന്നും മറന്നിട്ടില്ല, കോഹ്‌ലി ഇംഗ്ലണ്ടില്‍ എത്തിയത് പ്രതികാരത്തിന്’; രവി ശാസ്ത്രി

Webdunia
തിങ്കള്‍, 30 ജൂലൈ 2018 (13:02 IST)
എന്തുകൊണ്ടാണ് താൻ ലോകത്തെ മികച്ച താരമായതെന്ന് വിരാട് കോഹ്‌ലി ഇത്തവണ  ഇംഗ്ലിഷുകാർക്കു മനസിലാക്കി കൊടുക്കുമെന്ന് ഇന്ത്യന്‍ ടീം പരിശീലകൻ രവി ശാസ്ത്രി. 2014ല്‍ വിരാട് ഇംഗ്ലണ്ടില്‍ മോശം പ്രകടനമാണ് നടത്തിയത്. അതിനുള്ള പ്രതികാരം ഇത്തവണ കാണാന്‍ സാധിക്കുമെന്നതില്‍ സശയമില്ല.

ഒരു ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും ക്യാപ്‌റ്റന്‍ എന്ന നിലയിലും കോഹ്‌ലി ഏറെ മെച്ചപ്പെട്ടു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ അദ്ദേഹന്റെ റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ അതു മനസിലാകും. ആത്മവിശ്വാസത്തിനു യാതൊരു കുറവിമില്ലാതെയാണ് അവന്‍ കളിക്കുന്നത്. സാഹചര്യങ്ങള്‍ മാറുമ്പോള്‍ ആ സമയത്ത് നേരിടുക എന്നതാണ് നയമെന്നും ശാസ്‌ത്രി പറഞ്ഞു.

തന്റെ ബാറ്റിംഗ് മികവ് പ്രകടിപ്പിക്കാനാണ് കോഹ്‌ലി വീണ്ടും ഇംഗ്ലീഷ് മണ്ണില്‍ എത്തിയിരിക്കുന്നത്. ജയം മാത്രമാണ് ടീം ആഗ്രഹിക്കുന്നത്. അതിനാല്‍ സമനില എന്നതിന് പ്രസക്‍തിയില്ല. ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന ടീമാണ് ഇന്ത്യയെന്നും ശാസ്ത്രി പറഞ്ഞു.

ടെസ്‌റ്റ് ഇന്നിംഗ്‌സില്‍ ടീമിനെ ശക്തമാക്കുക എന്ന ചുമതല ചേതേശ്വർ പൂജാരയ്‌ക്കാണ്. മികച്ച സ്‌കോര്‍ കണ്ടെത്താന്‍ പൂജാരയ്‌ക്ക് സാധിച്ചാല്‍ സമ്മര്‍ദ്ദമകലും. മൂന്നാം ഓപ്പണറായി ടെസ്‌റ്റ് ടീമില്‍ എത്തിയ ലോകേഷ് രാഹുലി‍ൽനിന്ന് ‘അപ്രതീക്ഷിതമായ’ ചിലത് പ്രതീക്ഷിക്കാമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article