വിരമിക്കാനുള്ള തീരുമാനത്തിന് പിന്നിലെ രഹസ്യമെന്ത് ?; വെളിപ്പെടുത്തലുമായി സ്‌റ്റെയിന്‍

വെള്ളി, 27 ജൂലൈ 2018 (15:03 IST)
ബാറ്റ്‌സ്‌മാന്മാരുടെ പേടിസ്വപ്‌നവും ദക്ഷിണാഫ്രിക്കന്‍ പേസ് ബോളറുമായ ഡെയ്ല്‍ സ്റ്റെയ്ന്‍  ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. അതിനായി പരിശീലനം തുടരുകയും പ്രയത്നിക്കുകയും ചെയ്യും. സെലക്‍ടര്‍മാര്‍ക്ക് തന്നെ തള്ളാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ എത്തിക്കാനാകും എന്റെ ശ്രമം. പിന്നീടുള്ള ലോകകപ്പില്‍ എനിക്ക് കളിക്കാന്‍ കഴിയില്ല, അപ്പോള്‍ പ്രായം 40 കഴിയും. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിന്നും പിന്‍‌വാങ്ങിയാലും കഴിയുന്നടുത്തോളം കാലം ടെസ്‌റ്റില്‍ തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സ്‌റ്റെയില്‍ വ്യക്തമാക്കുന്നു.

പരിക്കുകളില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ താനിപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. പരിചയസമ്പത്ത് എന്നത് നിര്‍ണായകമാണ്. അതാണെന്റെ തുറുപ്പ് ചീട്ട്. ലോകകപ്പില്‍ എല്ലാ മത്സരങ്ങളും കളിച്ചില്ലെങ്കില്‍ കൂടി ടീമിന് ഉപദേശം നല്‍കാന്‍ എനിക്കാകും. ഞങ്ങളുടെ ടീം ഏറെ വ്യത്യസ്ഥമാണെന്നും മുംബൈയില്‍ നടന്ന ഒരു പരിപാടിക്കിടെ ദക്ഷിണാഫ്രിക്കന്‍ ബോളര്‍ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് ലൈനപ്പ് ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യ ആറ് താരങ്ങള്‍ എല്ലാവരും കൂടെ 1000 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ എട്ടാമന്‍ മുതല്‍ പതിനൊന്നാമന്‍ വരെയുള്ള താരങ്ങള്‍ എല്ലാവരും കൂടെ ആകെ 150 മത്സരത്തില്‍ താഴെ മാത്രമേ കളിച്ചിട്ടുള്ളു. ഇവിടെയാണ് എന്റെ സാന്നിധ്യം ഗുണം ചെയ്യുകയെന്നും സ്‌റ്റെയില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍