പവലിയനിലേക്ക് മടങ്ങവെ കോലിയെ കൂകി വിളിച്ച് ഓസ്ട്രേലിയൻ ആരാധകർ, കലിപ്പൊട്ടും കുറയ്ക്കാതെ കോലിയും: വീഡിയോ

അഭിറാം മനോഹർ
വെള്ളി, 27 ഡിസം‌ബര്‍ 2024 (16:48 IST)
Kohli
മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തില്‍ സാം കോണ്‍സ്റ്റാസ്- കോലി വിവാദത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. മത്സരത്തില്‍ യുവതാരം ബാറ്റ് ചെയ്യുന്നതിനിടെ കോലി മനഃപൂര്‍വം കോണ്‍സ്റ്റാസിന്റെ ചുമലില്‍ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പിറ്റേ ദിവസം ഓസീസ് മാധ്യമങ്ങള്‍ കോലിയുടെ പ്രവര്‍ത്തിക്കെതിരെ നിശിതമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് മത്സരത്തിന്റെ രണ്ടാം ദിനം കോലി നേരിട്ട് തന്നെ ഓസീസ് ആരാധകരോട് പ്രതികരിച്ചത്.
 
 മത്സരത്തില്‍ ഔട്ടായി പവലിയനിലേക്ക് മടങ്ങുന്ന കോലിയെ ഓസീസ് ആരാധകര്‍ കൂവി വിളിക്കുകയായിരുന്നു. ഇതോടെ കോലി പോകുന്ന വഴിയില്‍ നിന്നും തിരിച്ച് നടന്ന് ഈ ആരാധകരെ രൂക്ഷമായി നോക്കുന്നതും പ്രതികരിക്കുന്നതും കാണാം. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ടെത്തിയാണ് താരത്തെ പിന്തിരിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article