കൂകി പരിഹസിച്ച കാണികള്‍ക്ക് നേരെ തുപ്പി കോലി; വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 27 ഡിസം‌ബര്‍ 2024 (16:03 IST)
kohli
കൂകി പരിഹസിച്ച കാണികള്‍ക്ക് നേരെ തുപ്പി കോലി. മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് സംഭവം. ലോങ്ങ് ഓണ്‍ ബൗണ്ടറിയില്‍ നിന്ന് ഫീല്‍ഡ് ചെയ്യുകയായിരുന്നു കോലി. ബൗണ്ടറിക്ക് പുറത്ത് വീണ തന്റെ സണ്‍ഗ്ലാസ് എടുക്കാന്‍ തിരിച്ചുവരുമ്പോഴായിരുന്നു കാണികളെ നോക്കി താരം തുപ്പിയത്.

കോലി ബൗണ്ടറി റോപ്പിന് അടുത്ത് വരുമ്പോഴെല്ലാം കാണികള്‍ മോശമായി കൂകി വിളിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കോലി ഇത്തരത്തില്‍ പ്രതികരിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ കാണികളെ നോക്കി തുപ്പിയതല്ലെന്നും ചൂയിംഗം തുപ്പിയതാണെന്നും കോലി പറഞ്ഞു.

നേരത്തെ ഓസീസിന്റെ സാം കോണ്‍സ്റ്റാസിനെ കോലി മനഃപൂര്‍വം ചുമലില്‍ ഇടിച്ച സംഭവം വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് മാച്ച് ഫീയുടെ 20% കോലിക്ക് ഫൈനായി ഐസിസി പിഴ ചുമത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article