UEFA Nations League Final: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ വീണു; യുവേഫ നാഷന്‍സ് ലീഗില്‍ മുത്തമിട്ട് പോര്‍ച്ചുഗലും റൊണാള്‍ഡോയും

രേണുക വേണു

തിങ്കള്‍, 9 ജൂണ്‍ 2025 (07:55 IST)
Portugal

UEFA Nations League Final: യുവേഫ നാഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്. ഫൈനലില്‍ കരുത്തരായ സ്‌പെയിന്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീണു. നിശ്ചിത സമയത്ത് 2-2 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ജേതാക്കളെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3 നാണ് പോര്‍ച്ചുഗലിന്റെ ജയം. 
 
മാര്‍ട്ടിന്‍ സുബിമെന്‍ഡിയിലൂടെ മത്സരത്തിന്റെ 21-ാം മിനിറ്റില്‍ സ്‌പെയിന്‍ ആദ്യഗോള്‍ നേടിയപ്പോള്‍ 26-ാം മിനിറ്റില്‍ നുനോ മെന്‍ഡസിലൂടെ പോര്‍ച്ചുഗല്‍ തിരിച്ചടിച്ചു. ആദ്യ പകുതിക്കു ശേഷം ഇടവേളയ്ക്കു പിരിയും മുന്‍പ് മൈക്കിള്‍ ഒയാര്‍സബലിലൂടെ സ്‌പെയിന്‍ രണ്ടാം ഗോള്‍ സ്വന്തമാക്കി. 
 
മത്സരത്തിലുടനീളം സ്‌പെയിന്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍വല ചലിപ്പിക്കുന്നതില്‍ പിശുക്കുകാട്ടി. 61-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ രണ്ടാം ഗോള്‍ നേടി. പിന്നീട് പോര്‍ച്ചുഗല്‍ വല ചലിപ്പിക്കാന്‍ സ്‌പെയിനിനു സാധിച്ചില്ല. തുടര്‍ന്നാണ് വിജയികളെ തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തേണ്ടിവന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍