കോലിയും രോഹിത്തുമല്ല, ഓപ്പണര്‍മാരാകേണ്ടത് കോലിയും ജയ്സ്വാളുമെന്ന് ജഡേജ

അഭിറാം മനോഹർ
വെള്ളി, 3 മെയ് 2024 (19:00 IST)
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കോലിയും ജയ്സ്വാളുമാകണം ഓപ്പണിംഗ് ചെയ്യേണ്ടതെന്നും നായകനായ രോഹിത് ശര്‍മ ബാറ്റിംഗ് ഓര്‍ഡറില്‍ മൂന്നാം സ്ഥാനത്തിറങ്ങണമെന്നും ജഡേജ പറയുന്നു. ഏതൊരു സാഹചര്യത്തിലും കളിക്കാന്‍ രോഹിത്തിന് കഴിയും. ഒരു നായകന്റെ ഉത്തരവാദിത്വം പ്രകടിപ്പിക്കും. കോലിയാകട്ടെ സ്ഥിരതയുള്ള താരമാണ്. പവര്‍പ്ലേ മുതലാക്കാന്‍ കോലിയ്ക്ക് സാധിക്കുമെന്നും ജഡേജ പറയുന്നു.
 
കഴിഞ്ഞ ദിവസമാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയുമാകും ഇത്തവണ ഇന്നിങ്ങ്സ് ഓപ്പണിംഗ് ചെയ്യുക എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് അഭിപ്രായപ്രകടനവുമായി ജഡേജയും രംഗത്തെത്തിയത്. 15 അംഗ ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article