KKR vs MI: വാംഖഡെയിൽ വിജയിച്ച് 12 വർഷം, നാണക്കേട് ഒഴിവാക്കാൻ കൊൽക്കത്ത ഇന്ന് മുംബൈക്കെതിരെ

അഭിറാം മനോഹർ
വെള്ളി, 3 മെയ് 2024 (16:58 IST)
KKR,IPL24
ഐപിഎല്‍ 2024 സീസണില്‍ ആദ്യമായി മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍ വരുന്നു. 10 കളികളില്‍ നിന്നും 3 വിജയങ്ങള്‍ മാത്രം സ്വന്തമാക്കിയിട്ടുള്ള മുംബൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ ഏതാണ്ട് അസ്തമിച്ച മട്ടാണെങ്കിലും ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ച് പോയന്റ് ടേബിളില്‍ അവസാനക്കാരെന്ന നാണക്കേട് ഒഴിവാക്കാനാകും മുംബൈ ശ്രമിക്കുക. അതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തില്‍ തീപ്പാറുമെന്ന് ഉറപ്പാണ്.
 
9 കളികളില്‍ നിന്ന് 66 വിജയമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കയറാനാകും കൊല്‍ക്കത്തയുറ്റെ ശ്രമമെങ്കിലും കഴിഞ്ഞ 12 വര്‍ഷക്കാലമായി വാംഖഡെയില്‍ വിജയിക്കാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചിട്ടില്ല എന്ന നാണക്കേടും അവര്‍ക്ക് മായ്ച്ചുകളയേണ്ടതുണ്ട്. 2012ലാണ് കൊല്‍ക്കത്ത ആദ്യമായും അവസാനമായും വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കുന്നത്.
 
 മികച്ച ടീമുണ്ടെങ്കിലും 2024 സീസണില്‍ തൊട്ടതെല്ലാം പിഴച്ച അവസ്ഥയിലാണ് മുംബൈ ഇന്ത്യന്‍സ്. ഇന്ന് പരാജയപ്പെടുകയാണെങ്കില്‍ പ്ലേ ഓഫിന് മുംബൈയ്ക്കുള്ള നേരിയ സാധ്യതകളും അവസാനിക്കും എന്നതില്‍ ശക്തമായ പോരാട്ടമാകും മുംബൈയില്‍ നിന്നും വരിക. സുനില്‍ നരെയ്ന്‍- ഫില്‍ സാള്‍ട്ട് ഓപ്പണിംഗ് കൂട്ടുക്കെട്ടാണ് ഈ ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ വിജയങ്ങളുടെ പ്രധാനകാരണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article