Kamindu Mendis: 13 ഇന്നിങ്ങ്സിൽ 5 സെഞ്ചുറി 900+ റൺസ്, കമിൻഡു മെൻഡിസിന് ടെസ്റ്റെന്നാൽ കുട്ടിക്കളി!

അഭിറാം മനോഹർ

വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (14:02 IST)
Kamindu Mendis
ടെസ്റ്റ് ക്രിക്കറ്റില്‍ പുത്തന്‍ താരോദയമായി ശ്രീലങ്കന്‍ താരമായ കമിന്‍ഡു മെന്‍ഡിസ്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ എട്ടാം മത്സരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 900 റണ്‍സ് പിന്നിട്ടിരിക്കുകയാണ് താരം. 13 ഇന്നിങ്ങ്‌സുകളില്‍ നിന്നും 5 സെഞ്ചുറി ഉള്‍പ്പടെയാണ് ശ്രീലങ്കന്‍ താരത്തിന്റെ നേട്ടം. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും സെഞ്ചുറി തികച്ചതോടെയാണ് 900 റണ്‍സ് എന്ന നാഴികകല്ലില്‍ താരം എത്തിയത്.
 
13 ഇന്നിങ്ങ്‌സുകളില്‍ നിന്നും അഞ്ചാം സെഞ്ചുറി കുറിച്ചതോടെ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പമെത്താനും മെന്‍ഡിസിനായി. ഇത് കൂടാതെ ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഏഷ്യന്‍ താരമെന്ന റെക്കോര്‍ഡും കമിന്‍ഡു മെന്‍ഡിസിന്റെ പേരിലായി. നിലവിലെ ഫോമില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടിയ ഏഷ്യന്‍ താരമെന്ന റെക്കോര്‍ഡും കമിന്‍ഡു മെന്‍ഡിസ് സ്വന്തമാക്കിയേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍