ടെസ്റ്റ് ക്രിക്കറ്റിലെ അത്യപൂര്‍വ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ താരം കാമിന്‍ഡു മെന്‍ഡിസ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും അര്‍ധസെഞ്ചുറി നേടിയതോടെ തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരം മുതല്‍ തുടര്‍ച്ചയായി 8 മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡാണ് മെന്‍ഡിസ് സ്വന്തമാക്കിയത്.