IPL Playoffs: ഇംഗ്ലണ്ട് താരങ്ങൾ പ്ലേ ഓഫിൽ കളിക്കില്ല, പണികിട്ടിയത് രാജസ്ഥാനും കൊൽക്കത്തയ്ക്കും

അഭിറാം മനോഹർ

ചൊവ്വ, 30 ഏപ്രില്‍ 2024 (15:58 IST)
ടി20 ലോകകപ്പ് മത്സരങ്ങള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കാനിരിക്കെ ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങളില്‍ ഇംഗ്ലണ്ട് താരങ്ങളെ വിട്ടുനല്‍കില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. നിലവില്‍ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,രാജസ്ഥാന്‍ റോയല്‍സ് ടീമുകളെയാകും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം ബാധിക്കുക. ഇരുടീമുകളിലെയും ഓപ്പണര്‍മാര്‍ ഇംഗ്ലണ്ട് താരങ്ങളാണ്.
 
ഐപിഎല്ലില്‍ കളിച്ച 9 മത്സരങ്ങളില്‍ 8 എണ്ണത്തിലും വിജയിച്ചുനില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും നിര്‍ണായകമായ താരങ്ങളില്‍ ഒരാളാണ് ജോസ് ബട്ട്‌ലര്‍. ബട്ട്‌ലറിന്റെ സേവനം പ്ലേ ഓഫ് മത്സരങ്ങളില്‍ രാജസ്ഥാന് നഷ്ടമാകും. ഇതോടെ ജെയ്‌സ്വാളിനൊപ്പം പുതിയ ഓപ്പണിംഗ് താരത്തെ വരുന്ന മത്സരങ്ങളില്‍ രാജസ്ഥാന്‍ പരീക്ഷിക്കാന്‍ സാധ്യതയേറെയാണ്. കൊല്‍ക്കത്ത ടീമില്‍ മിന്നുന്ന ഫോമിലുള്ള ഫില്‍ സാള്‍ട്ടിന്റെ സേവനവും പ്ലേ ഓഫില്‍ നഷ്ടമാകും. രാജസ്ഥാനെ പോലെ കൊല്‍ക്കത്തയ്ക്കും പ്രധാനപ്പെട്ട ഓപ്പണിംഗ് താരമാണ് ഫില്‍ സാള്‍ട്ട്. പഞ്ചാബില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഏറെയുണ്ടെങ്കിലും പ്ലേ ഓഫില്‍ എത്തുവാനുള്ള സാധ്യത വിരളമായതിനാല്‍ രാജസ്ഥാന്‍ കൊല്‍ക്കത്ത ടീമുകളെയാകും ഇംഗ്ലണ്ട് ബോര്‍ഡിന്റെ തീരുമാനം ഏറെ ബാധിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍